Skip to content

കായ്

ജൂണ്‍ 27, 2012

രംഗം ഒന്ന് – കടപ്പുറം, ചെമ്മീന്‍:
പരീക്കുട്ടിയുടെ കയ്യില്‍ നിന്നും ലോണ്‍ എടുത്തു വാങ്ങിയ വഞ്ചിയില്‍ നിറയെ ചാളയുമായി കരയ്ക്കടുക്കുന്ന ചെമ്പന്‍ കുഞ്ഞ്. കരയ്ക്ക്‌ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്ന കറുത്തമ്മയെ അവിഞ്ഞ ഒരു നോട്ടം നോക്കി നില്‍ക്കുന്ന പരീക്കുട്ടി.
വഞ്ചി കരയ്ക്കടുത്തു. നല്ല പിടക്കുന്ന മീനുകളെ തഴുകിക്കൊണ്ട് പരീക്കുട്ടി: “മീനെല്ലാം എനിക്കല്ലേ”
“റൊക്കം കായുണ്ടോ ???” : ചാട്ടുളി പോലുള്ള ചെമ്പന്‍ കുഞ്ഞിന്റെ വാക്കുകള്‍ കേട്ട പരീക്കുട്ടി ചൂടന്‍ ദോശക്കല്ലില്‍ നിന്നും കൈ വലിക്കുന്ന മാതിരി കൈ വലിച്ചു.
“കൊച്ചീ മൊതലാളീ”
സലിംകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി’ തിരിഞ്ഞു നടന്ന പരീക്കുട്ടി പിന്നില്‍ നിന്നുള്ള ആ വിളിക്ക് ചെവി കൊടുത്തില്ല. ഈ ശബ്ദം, ഈ വിളി – ആണ് എന്നെ കുത്തുപാള എടുപ്പിച്ചത്.
(ദി റസ്റ്റ്‌ ഈസ്‌ ഹിസ്റ്ററി …….)
——————————————————————————————————–
ഇവിടെ പ്രാധാന്യം കറുത്തമ്മക്കോ കൊച്ചി-മോതലാളിക്കോ അല്ല, ചെമ്പന്‍ കുഞ്ഞ് പറഞ്ഞ കായ് -ക്കാണ്‌. വിശദീകരിക്കാം….
——————————————————————————————————–
രംഗം രണ്ട് – ജന്മീസ് ഹൌസ്, കുമിഴിക്കര:
എന്റെ ആദ്യ തൊഴില്‍ ദാതാവായ നാരായണ മൂര്‍തിയോടും സഹ പ്രവര്‍ത്തകരോടും ‘നന്ദി, നല്ല നമസ്കാരം’ പറഞ്ഞു പിരിഞ്ഞിട്ട് ഏതാണ്ട് 20 മണിക്കൂര്‍ ആയിരിക്കുന്നു. വൈകിട്ട് ഉള്ളൂരുള്ള ഒരു സുഹൃത്തിനെക്കൂടി കണ്ട്‌ യാത്ര പറയണം. ഉള്ളതില്‍ കൊള്ളാവുന്നതും, എന്നാല്‍ വിയര്‍പ്പിന്റെ ചൂര് അല്പം കുറഞ്ഞതുമായ ഒരു ഷര്‍ട്ട്‌ അലമാരയില്‍ തൂങ്ങി നില്‍പ്പുണ്ട്. കട്ടില്‍ കീഴെ ഒരു കാള്സ്രായിയും (pants). അലമാര തുറന്നപ്പോള്‍, ഒരു കൂട്ടം കൊതുകുകള്‍ – അവരുടെ ടീം മീറ്റിംഗ് ഞാന്‍ തടസ്സപ്പെടുത്തിയത് കൊണ്ടാണെന്ന് തോന്നുന്നു – എന്നെ പിരാകിക്കൊണ്ട് വെളിയിലേക്ക് പറന്നു പോയി. പതിവ് പോലെ വീട് പൂട്ടി, താക്കോല്‍ ജനലിക്കല്‍ വച്ച് മൊബൈലില്‍ വെറുതെ രണ്ട് കുത്ത് കുത്തി ഞാന്‍ പടികള്‍ ഇറങ്ങി. ബൈക്കില്‍ കയറി, കിരീടം വച്ചു, 1, 2, 3 , 4-th കിക്കില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആയി.

സാംബ ശിവന്റെ ഭാഷയില്‍ – “കടന്നു വരുന്ന വഴിത്താരയിലെ ഓരോ പുല്‍ നാമ്പിനെയും പുളകം കൊള്ളിച്ചു കൊണ്ട്  ബൈക്ക് ദേശീയ പാത 47 -ന്റെ ഇടതു ഭാഗത്ത്‌ കൂടി ഏതാണ്ട് 45-50 -ല്‍ ചീറിപ്പായുകയാണ് സുഹൃത്തുക്കളെ ചീറിപ്പായുകയാണ്…..” (അത്രേ ഒക്കൂ, നമുക്ക് നമ്മുടെ ശരീരം അല്ലെ വലുത്?)
യുനിവേഴ്സിടി, കാരിവട്ടം, പാങ്ങപ്പാറ, ചാവടിമുക്ക് കടന്നു ശ്രീകാര്യം എത്തുന്നു. പദ്മനാഭന്റെ മണ്ണിലെ ലേറ്റസ്റ്റ് ‘ഇന്ത്യന്‍ കോഫി ഹൌസ്’ ഇവിടെ ആണ്. തുറന്നിട്ട്‌ അധികം കാലം ആയിട്ടില്ല. ഇന്ത്യന്‍ കോഫി ഹൌസ്-ലെ കട്ട്‌ലറ്റ് എന്റെ ഒരു ബലഹീനത ആണ്. ഒരു വിധം എല്ലാ ഭക്ഷണ സാധനങ്ങളും എന്റെ ബലഹീനതകള്‍ ആണ് എന്ന് സഹമുറിയന്മാര്‍ പറയാറുണ്ട്‌. എന്നെ നേരിട്ട് കാണുന്ന ഒരാള്‍ക്കും അങ്ങനെ ഒട്ടു തോന്നാറുമില്ല. എന്തായാലും ഞാന്‍ അറിയാതെ തന്നെ എന്റെ ഇടതു കൈ വലത്തോട്ടുള്ള indicator ഇട്ടു.

രംഗം മൂന്നു – ഇന്ത്യന്‍ കോഫി ഹൌസ്, ശ്രീകാര്യം:
(“ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്ന ……. “. – ഉള്ളിന്റെ ഉള്ളില്‍ background score)
തലപ്പാവ് ധരിച്ച ശുഭ്ര വസ്ത്രധാരിയായ ഒരു സഖാവ് എന്റെ അരികില്‍ വന്നു, ‘എന്തര് വേണം’ എന്നാ ഭാവത്തില്‍ നിന്നു.
“ചേട്ടാ, ഒരു പ്ലേറ്റ് വെജ്-കട്ട്‌ലറ്റ് , ഒരു ചായ.”
കഴിഞ്ഞ മൂന്നു വര്‍ഷം, ഒന്ന് തിരിഞ്ഞു നോക്കി. മൊത്തം black & white. Mysore training -ല്‍ ആയിരുന്നപ്പോ കുറച്ചു colourful ആയിരുന്നു….. പിന്നെ ഇവിടെ എത്തി ….. ഛെ !!! വിട്ടുകള……
(ഞാന്‍ ഇന്ന് ബാംഗ്ലൂര്‍ ആണ്, എന്ത് ഫലം, ‘വെള്ളം വെള്ളം സര്‍വത്ര – കുടിക്കാനായിട്ടില്ലിത്ര’ എന്നതാണ് അവസ്ഥ)
“സര്‍”, എന്റെ black & white പടം ഓടിക്കൊണ്ടിരുന്ന സ്ക്രീന്‍ കീരിക്കൊണ്ട് ഒരു വിളി.

എന്റെ പ്രിയപ്പെട്ട കട്ട്‌ലറ്റ് എത്തി. കൂടെ, ഇത്തിരി പ്ലെയിന്‍ സാലഡും സോസും. ഒരു സ്പൂണും നൈഫും ഉപയോഗിച്ച് ഞാന്‍ പതുക്കെ കസ്റത്തു തുടങ്ങി. ഇനി കഴിക്കാന്‍ അവസരം കിട്ടില്ല എന്ന ബോധം ഉള്ളതുകൊണ്ടാവും, ഇന്ന് കട്ട്‌ലറ്റ് -നു നല്ല സ്വാദ് തോന്നുന്നത്. നൈഫ് കൊണ്ട് പ്ലേറ്റില്‍ അരോചകം ആയ ശബ്ദം ഉണ്ടാക്കി അടുതിരുന്നവരെ ഒക്കെ വെറുപ്പിച്ചു കൊണ്ട് പ്ലേറ്റ് ക്ലീന്‍ ആക്കി. ചായ കോപ്പ കയ്യില്‍ എടുത്തു. ആകെ കയ്യില്‍ ഉള്ളതു 500 -ന്റെ ഒരു ഗാന്ധി മാത്രം ആണ്, ഇവരുടെ കയ്യില്‍ ചില്ലറ കാണുമോ – ആവോ ??? ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ബില്‍ എത്തി. ഞാന്‍ അത് വാങ്ങി പോക്കറ്റില്‍ ഇട്ടു.
വിഭവ സമൃദ്ധമായ ചായ കുടി കഴിഞ്ഞു, ഞാന്‍ പതുക്കെ കാല്‍സ്രായി-യുടെ വലത്തേ പോക്കറ്റ്‌-ല്‍ കൈ ഇട്ടു. ഏയ്‌, ഇല്ല അങ്ങനെ ഒന്നും സംഭവിക്കില്ല. ഇടത്തെ പോക്കറ്റ്‌-ലും ഇല്ല. അരുതാത്തത് സംഭവിച്ചിരിക്കുന്നു. പേഴ്സ് മറന്നിരിക്കുന്നു, 500-ന്റെ ഗാന്ധി ഉള്‍പ്പടെ.
പ്ലേറ്റ്, ഗ്ലാസ്‌, പൈപ്പ്, ചൂല്, തോളത്തു കിടക്കുന്ന ഒരു മുഷിഞ്ഞ തോര്‍ത്ത്‌ എല്ലാം ഒരു നിമിഷം എന്റെ മുന്നിലൂടെ കടന്നു പോയി, അത് നല്ല ഈസ്റ്റ്‌ മാന്‍ കളര്‍ തന്നെ ആയിരുന്നു. ഭാഗ്യം പോക്കറ്റ്‌-ല്‍ എന്റെ സ്വന്തം മൊബൈല്‍ ഉണ്ട്, അത്ഭുതം – അതില്‍ ബാലന്‍സും ഉണ്ട്. ഫോണ്‍ ബുക്ക്‌ തുറന്നു, ‘അരുണ്‍-കോടാലി’. ഡയല്‍ ചെയ്തു, ആദ്യം ആയിട്ടാണ് സഹമുറിയന്‍ കൊടാലിയോടു ഇത്രയ്ക്കു സ്നേഹം തോന്നുന്നത്. !@#$$&& കണക്ട് ആകുന്നില്ല. അല്ല കണക്ട് ആയിട്ടും വലിയ പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല. ബൈക്ക് കയ്യില്‍ കിട്ടിയാല്‍ പിന്നെ St.Valentino Rossi -ക്ക് സ്തുതി പറഞ്ഞു ഒരു 30-35-ല്‍ അവന്‍ ഇവിടെ എത്തുന്ന നേരം കൊണ്ട് ഞാന്‍ കോഫി ഹൌസ്-ലെ എല്ലാ പ്ലേറ്റ്-കളും തറയും ടെബിള്‍സും ക്ലീന്‍ ആക്കിയിട്ടുണ്ടാകും. അടുത്ത നമ്പര്‍ – രാകേഷ്.
ഇത്തവണ മുകളില്‍ ഉള്ളോന്‍ എന്റെ ചങ്കിടിപ്പിന്റെ താളം മനസ്സിലാക്കി. റിംഗ് ആകുന്നുണ്ട്.
“ഹല, ആ ഞാന്‍ തന്നെ , പറ”. രാകേഷിന്റെ പാറപ്പുറത്ത് ചിരട്ട ഉറക്കുന്ന ആ ശബ്ദം പക്ഷെ എന്റെ കാതുകള്‍ക്ക് പീയൂഷമായിരുന്നു….
(ശ്ശൊ! എന്നേം, ഈ കാളിദാസനേം ഒക്കെ സമ്മതിക്കണം – എന്നാ ഒരു ഉപമയാ!!!)
കാള്‍ കണക്ട് ആയതിന്റെ ആവേശത്തില്‍ ആയിരുന്നു ഞാന്‍. ശബ്ദം പുറത്തേക്കു വരുന്നില്ല. കഷ്ടപ്പെട്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
“നീ ആപ്പീസില്‍ അല്ലെ ? കയ്യില്‍ ബൈക്ക് ഉണ്ടോ ?”
“ആ, ബൈക്ക് ഇല്ല, ഒപ്പിക്കാം, നീ പറ…..”
“എത്രേം പെട്ടന്ന് ഒരു വണ്ടി എടുത്തു, നമുടെ ശ്രീകാര്യത്തുള്ള, കോഫി ഹൌസിലോട്ടു ബാ. കാര്യം ഉണ്ട്.”
“ഡേയ്, ഞാന്‍ ഇവിടെ പണീടെ നടുക്കാ…”
“നീ വന്നില്ലേല്‍ എനിക്ക് പണി കിട്ടും, ഞാന്‍ പേഴ്സ് വീട്ടില്‍ വച്ചു മറന്നു പോയി, ബില്‍ കൊടുക്കാന്‍ കാശ് ഇല്ല, കളി പറയാതെ പെട്ടന്ന് വാടെയ്‌…..”
“ഹ ഹ ഹ ഹാ ……” പുല്ലന്റെ കൊലച്ചിരി. “ഒരു 15 മിനിട്ട്, ഞാന്‍ എത്തിക്കോളാം”

ഹ്ഹോ ആ 15 മിനിറ്റ്. ‘നിന്നെ പിരിഞ്ഞിരുന്ന ഓരോ നിമിഷവും എനിക്ക് ഓരോ യുഗങ്ങള്‍ ആയിരുന്നു’ എന്ന കൂതറ പൈങ്കിളി ഡയലോഗിന്റെ പൊരുള്‍ അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌.

വെറുതെ ഇരിക്കുവല്ലേ, എന്തെങ്കിലും കൊറിക്കാം. ബില്‍ കൊണ്ടുവന്ന തൊപ്പിക്കാരന്‍ ചേട്ടനോട് ഞാന്‍: “ചേട്ടാ ഒരു മസാല ദോശ കൂടി”
ഇന്ത്യന്‍ കോഫി ഹൌസ്-ന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇത്ര പെട്ടന്ന് ഒരു മസാല ദോശ ഉണ്ടാക്കി ടേബിളില്‍ എത്തിക്കുന്നത്.
“ഒരു ചായ കൂടി”.
തലപ്പാവുകാരന്‍ ചേട്ടന് ചെറിയ സംശയം തോന്നി തുടങ്ങിയോ ???
“ഒരു കൂട്ടുകാരന്‍ വരാം എന്ന് പറഞ്ഞിട്ട്, വെയിറ്റ് ചെയ്യാന്‍ തുടങ്ങീട്ടു കൊറേ നേരമായി, വേറെ എന്നാ ചെയ്യാനാന്നെ…..”

മസാല ദോശ ഞാന്‍ പരമാവധി പതുക്കെ കഴിച്ചു. ചായ ഊതി ഊതി ചൂടാറ്റി, കുടിച്ചു. പുറത്തു വരുന്ന ഓരോ ബൈക്ക്-ലും ഞാന്‍ രാകേഷ്-നെ പ്രതീക്ഷിച്ചു. അങ്ങനെ ഞാന്‍ ചായ കുടിച്ചു തീരുന്നതിനു മുന്നേ ആരുടെയോ ബൈക്ക്-ഉം കടം വാങ്ങി അവന്‍ എത്തി. പരസ്പരം കണ്ടു. അവന്റെ മുഖത്തെ ആ അളിഞ്ഞ ചിരി, ദാ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അയ്യോ, അങ്ങനെ പറഞ്ഞു കൂടാ, അവന്‍ ദൈവ ദൂതന്‍ ആണ് , അല്ല ഗബ്രിയേല്‍ മാലാഖ, അല്ല ‘ഞാന്‍ ഗന്ധര്‍വനിലെ’ നിതീഷ് ഭരദ്വാജ് – എന്ത് കോപ്പ് ആണേലും കാശ് അവന്‍ തന്നെ കൊടുക്കും.

അവന്‍ എന്റെ ടേബിളില്‍ ജോയിന്‍ ചെയ്തു. പേഴ്സ് മറന്ന സംഭവം വിശകലനം ചെയ്തു. അതിനിടക്ക്, 2 ഡബിള്‍ ഓംലെറ്റ്‌-ഉം 2 ചായയും ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ എടുത്ത അതേ തലപ്പാവ് ചേട്ടന്‍ എന്നെ, തെല്ല് അത്ഭുതത്തോടെ ഒന്ന് നോക്കി. ‘ഇവന്റെ വായ എന്താ, ചില്ല് ഇടാത്ത പുട്ട് കുറ്റി ആണോ’, എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി.

ബില്‍ എല്ലാം സബൂറാക്കി സ്വന്തം പേഴ്സ് ചുരുട്ടി പോക്കറ്റില്‍ ഇട്ടു കൊണ്ട് രാകേഷ് ചോദിച്ചു: “ഇനി നീ എങ്ങോട്ടാ??”
“നമ്മുടെ റൂമിലേക്ക്‌ ….. ആദ്യം ഇതിന്റെ ഷോക്ക്‌ ഒന്ന് മാറട്ടെ, എന്നിട്ടാകാം ബാക്കി യാത്ര….” ഞാന്‍ എന്റെ കിരീടം ധരിച്ചു കൊണ്ട് ബൈക്കില്‍ കയറി. ഈശ്വരാ, ഇടയ്ക്കു പോലീസ് ഒന്നും കൈ കാണിക്കല്ലേ. ലൈസെന്‍സ് പേഴ്സ്-ല്‍ ആണ്. അതും അലമാരയില്‍ ഭദ്രം.

ഇന്നും, ഏതെങ്കിലും ഒരു ഹോട്ടലില്‍ കയറുന്നതിനു മുന്നേ, പോക്കറ്റില്‍ പേഴ്സ് ഉണ്ട് എന്ന് ഉറപ്പു വരുത്തും. ഒരു തവണ ചൂട് വെള്ളത്തില്‍ ചാടിയ പൂച്ചയാണ്, മറക്കില്ല. ലവന്‍ ഇല്ലായിരുന്നു എങ്കില്‍, എന്റെ അവസ്ഥ വളരെ പരിതാപകരം ആകുമായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെമ്പന്‍ കുഞ്ഞ് പറഞ്ഞ ‘റൊക്കം കായ്’ -ടെ പ്രാധാന്യം ഇപ്പോള്‍ മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.

ഗുണപാഠം: ‘A friend in need is a …..’

Advertisements

From → Uncategorized

ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: