Skip to content

ഇന്‍ക്വിലാബ്

ജൂണ്‍ 27, 2012

സ്വപ്നങ്ങളെക്കുറിച്ച് ഉള്ള പഠനം ഒനീറോളജി എന്നാണു അറിയപ്പെടുന്നത്. ഇതിനു ഇവിടെ എന്താണ് പ്രാധാന്യം എന്നല്ലേ ? പ്രത്യേകിച്ചു പ്രാധാന്യം ഒന്നും ഇല്ല. വെറുതെ ഒരു പൊതു വിജ്ഞാനം.

മസൂറിയിലെ പരിശീലനത്തിന് ശേഷം ആദ്യത്തെ പോസ്റ്റിങ്ങ്‌ നാട്ടില്‍, അതും തിരുവനന്തപുരത്ത്, സബ് കളക്ടര്‍ ആയി. ഞാന്‍ വളരെ സന്തുഷ്ടന്‍ ആയിരുന്നു. തിരുവനന്തപു രത്ത് വിദ്യാര്‍ഥി പ്രക്ഷോഭം കൊടുംപിരി കൊണ്ട് നില്‍ക്കുന്ന സമയം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയങ്ങള്‍ക്ക് എതിരായാണ് സമരം . പുതിയ വിദ്യാഭ്യാസ നയങ്ങള്‍ എന്താണെന്നോ, അവ എത്രത്തോളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നോ, സമരം എത്ര തീക്ഷ്ണമാനെന്നോ അറിയാതെ ഏറ്റെടുത്ത ആദ്യത്തെ അസയിന്‍മെന്റ് – ഒത്തു തീര്‍പ്പ്.

ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന കോളേജു ഓടിറ്റൊരിയത്തിലേക്ക് ഞാന്‍ കയറിച്ചെന്നു. വിദ്യാഭ്യാസ മന്ത്രിയും മറ്റു വി ഐ പി കളും വരേണ്ട സമയം ആകുന്നു . ഈ അടുത്തകാലത്തായിട്ടു വളരെ വിദ്യാഭ്യാസ യോഗ്യതയും കഴിവും ഉള്ളവരാണ് വകുപ്പ് കസേരയില്‍ ഇരിക്കുന്നത്. ശ്രീ ജോസഫ്‌ മുണ്ടശ്ശേരി യെ പോലുള്ള അതികായന്മാര്‍ കൈകാര്യം ചെയ്തിട്ടുള്ള കാര്യാലയം ആണ് എന്ന് ഓര്‍ക്കണം . വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍, ഞാന്‍ (അല്ല ഞാന്‍ എന്തിനാണ് ഇവിടെ, എന്നെ എന്തിനാണ് ഒത്തു തീര്‍പ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് …..??? ആ …..) എന്നിവര്‍ ഒരു ഭാഗത്ത്. മറു ഭാഗത്ത്‌ ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നതെ ഉള്ളു. പുറത്ത് നിന്ന് ഉച്ചത്തില്‍ ഉള്ള മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം. “വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ് ….” ശബ്ദം കനത്തു വന്നു . ഏതാനം കുട്ടി സഖാക്കന്മാരും കടും നീല ഷര്‍ട്ട്കാരു൦ ഓടിറ്റൊരിയത്തിലേക്ക് പ്രവേശിച്ചു. ചര്‍ച്ച തുടങ്ങി, ഇരു ഭാഗങ്ങളുടെയും വാദങ്ങള്‍ നോട്ട് ചെയ്യണം .

മിനിട്ടുകള്‍ കഴിഞ്ഞു, വലിയ സൂചി ഒന്ന് കറങ്ങി തിരിച്ചെത്തി. മന്ത്രിയുടെ പി എ മന്ത്രിയോട് എന്തോ അടക്കം പറഞ്ഞു . എവിടെയോ ഒരു ഉത്ഘാടനം ഉണ്ട് എന്ന് തോന്നുന്നു. മന്ത്രി ധൃതിയില്‍ വൈന്റ് അപ്പ് ചെയ്യാന്‍ ശ്രമം തുടങ്ങി . അങ്ങനെ കളി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു . പുറത്തേക്കു വരുന്ന വഴിക്ക് ഞാന്‍ ഒരു കുട്ടിയെ വിളിച്ചു നിര്‍ത്തി ചോദിച്ചു .
” അനിയാ ഈ സമരം എന്തിനു വേണ്ടിയാ ?”
“ആ ……” ഈ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
അപ്പോഴും കടുത്ത ശബ്ദത്തില്‍ കേള്‍ക്കാമായിരുന്നു “വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ് ….”

ഞാന്‍ സ്റ്റേജില്‍ കയറി : ആരും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല : ” ഒരു നിമിഷം എനിക്ക് തരുമോ ……. ഒരു സംശയം ചോദിച്ചോട്ടെ” … കുറച്ചു പേര്‍ എന്നെ നോക്കി. അല്‍പ സമയത്തിനുള്ളില്‍ ബഹളം ഏതാണ്ട് ഒന്ന് നിലച്ചു.
“പുറത്തു കേള്‍ക്കുന്ന രണ്ടു വാക്കുകളുടെ അര്‍ഥം ഒന്ന് പറഞ്ഞു തരുമോ”
നിശ്ശബ്ദത…….
“ചരിത്ര വിദ്യാര്‍ഥികളോട് ഒന്ന് ചോദിച്ചോട്ടെ, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നാ രണ്ടു ഉറുദു വാക്കുകള്‍ നമുക്ക് പരിചയപ്പെടുത്തിത്തന്നവര്‍ ആരൊക്കെ ആണ് എന്നറിയാമോ?” ഒരു രണ്ടു മൂന്നു നിമിഷം, വീണ്ടും
നിശബ്ദത. അതുകഴിഞ്ഞ് എനിക്ക് മറുപടി കിട്ടി . തിരക്കിന്റെ ഇടതു ഭാഗത്ത്‌ നിന്ന് , ഏതാണ്ട് ഒരു താറാമുട്ടയുടെ വലിപ്പം ഉള്ള ഒരു രസികന്‍ കരിങ്കല്ലിന്റെ രൂപത്തില്. ശരീരത്തില് രക്തത്തിന്റെ അളവ് കുറവായത് കൊണ്ടാകാം, ചോര കിനിഞ്ഞില്ല.

കല്ല്‌ വന്നപ്പോള്‍ ഒന്ന് വെട്ടി മാറിയതായി ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ മിസ്സായില്ല. കട്ടിലിന്റെ തലക്കല്‍ ഇരുമ്പിന്റെ ഒരു ചെറിയ പ്രൊജെക്ഷന്‍ ഉണ്ടായിരുന്നു. അതില്‍ കൊണ്ട് . ചെറുതായൊന്നു പോറി.
ഹ്ഹോ !! പണ്ടാരടങ്ങാന്‍, വെറുതെ അല്ല ഇന്നലെ രാത്രി കിരണ്‍ ടീവീല്‍ ‘ദി കിംഗ്‌ ‘ ആയിരുന്നു. കോപ്പിലെ പടം ഇപ്പൊ തന്നെ ഒരു അഞ്ചാറു തവണ കണ്ടിരിക്കുന്നു. തെവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്, മനുഷ്യനെ സമാധാനമായി ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല.
വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി ഉറങ്ങാന്‍ ഉള്ള ശ്രമം തുടങ്ങി.

“……ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം, നേര് നേരുന്ന താന്തന്റെ സ്വപ്നം.” മധുസുദനന്‍ മാഷ്‌ .

ശുഭ രാത്രി…….

Advertisements

From → Uncategorized

ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: